സിസ്റ്റര്‍ കാര്‍മല്‍ ജിയോ എസ്എംഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഡോ.സിസ്റ്റര്‍ കാർമല്‍ ജിയോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്ടുമലയിലുള്ള സെന്റ് തോമസ് പ്രൊവിഷ്യല്‍ ഹൗസില്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ പീയൂഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസംഘമാണ് തെരഞ്ഞെടുപ്പ് നടത്തിയ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ അര്‍ച്ചന, സിസ്റ്റര്‍ വിമല, സിസ്റ്റര്‍ ഷീലറ്റ്, സിസ്റ്റര്‍ റോസ്ജോ എന്നിവരും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ ലിമിനാ റോസും പ്രൊവിന്‍ഷ്യല്‍ ബര്‍സാറായി സിസ്റ്റര്‍ ശോഭിതയും തെരഞ്ഞെടുക്കപ്പെട്ടു.
