Ultimate magazine theme for WordPress.

ശ്രീ അഭിലാഷ് ഉമ്മൻ തോമസ് കുവൈറ്റിൽ നിര്യാതനായി.

ശ്രീ അഭിലാഷ് ഉമ്മൻ തോമസ് കുവൈറ്റിൽ നിര്യാതനായി.

ശ്രീ അഭിലാഷ് ഉമ്മൻ തോമസ് കുവൈറ്റിൽ നിര്യാതനായി.

കുവൈറ്റ്‌ സിറ്റി : ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ശ്രീ അഭിലാഷ് ഉമ്മൻ തോമസ് ഏപ്രിൽ 11 ഞാറാഴ്ച്ച വൈകിട്ട് 6.30 മണിക്ക് കുവൈറ്റിൽ വച്ച് നിര്യാതനായി. കോവിഡ് ബാധിച്ച് ചില ദിവസങ്ങളായി അമീരീ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 11 ഞാറാഴ്ച്ച വൈകിട്ട് കടുത്ത വയറ് വേദനയെ തുടർന്ന് അടിയന്തിരമായി സി റ്റി സ്കാൻ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടായി മരണമടയുകയായിരുന്നു.

എം റ്റെക് ബിരുദധാരി ആയിരുന്ന ശ്രീ അഭിലാഷ് കുവൈറ്റിൽ നെറ്റ്‌വർക്കിംഗ് എഞ്ചിനീറായി ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റ്‌ ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ (ഇ. എൽ. സി) ചർച്ച് സഭാംഗവും നാട്ടിൽ മുളക്കുഴ സെന്റ് തോമസ് മാർത്തോമ ചർച്ച് അംഗവുമായിരുന്നു.

ഭാര്യ : ശ്രീമതി ബിന്ദു കോര (ദീപ്തി). മക്കൾ : ഡാനിയേൽ, ഡേവിഡ്.

സംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സുലൈബിഖാത്ത് സെമിത്തേരിയിൽ ഉച്ചക്ക് 1.30 മണിക്ക് നടത്തും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG

Comments are closed.