ഹാംബര്‍ഗിൽ ആരാധനാലയത്തില്‍ വെടിവയ്പ്: 7 മരണം
ജർമനി: വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബര്‍ഗിൽ ആരാധനാലയത്തില്‍ വെടിവയ്പ്. ആക്രമണത്തില്‍ ഏഴു മരണം രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിവെയ്പ്പ് നടന്നത് .ആക്രമണത്തില്‍ ഒന്നിലധികം പേർ ഉള്ളതായി പൊലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.
