തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനോട് അനുബന്ധിച്ച് ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും നടക്കുന്നു. ഭൗമിക കഷ്ടതയും സ്വർഗ്ഗീയ മഹത്വവും എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ അനീഷ് കൊല്ലംകോട് ക്ലാസുകൾ നയിക്കയും ശാരോൻ റൈറ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അദ്ധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.
2025 ഡിസംബർ മാസം 5-ാം തീയതി വെള്ളിയാഴ്ച 2 മണി മുതൽ 4 :30 വരെ ശാരോൻ സ്റ്റേഡിയത്തിൽ നടക്കും. ശാരോൻ റൈറ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകുന്ന മീറ്റിംഗിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്നതുമാണ്. മീറ്റിംഗിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Comments are closed.