Official Website

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ വാർഷിക കൺവെൻഷനു ഇന്ന് തുടക്കം

0 288

 

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ ഇന്ന് ( ഡിസംബർ 9)ആരംഭിക്കുന്നു . എല്ലാ ദിവസവും വൈകീട്ട് 8PM (UAE) 9:30(INDIA)മുതൽ നടക്കുന്ന കൺവെൻഷനിൽ Rev. ജോൺ തോമസ് (ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്) പാസ്റ്റർ ജോൺസൻ കെ സാമൂവേൽ (ജനറൽ സെക്രട്ടറി) പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (തിരുവല്ല), പാസ്റ്റർ വർഗ്ഗീസ് ജോഷ്വാ(റാന്നി) എന്നിവർ പ്രസംഗിക്കും.
റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് ഉൽഘാടനം ചെയ്യും. റീജിയൻ ഭാരവാഹികൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഈ ദിവസങ്ങളിൽ APA അജ്മാൻ , ശാരോൺ ഷാർജ ചർച്ച്, സയോൺ സിംഗേഴ്സ് (വെണ്ണികുളം) എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ഈ സമ്മേളനങ്ങൾ തൽസമയം കാണാവുന്നതാണ്.

Comments
Loading...
%d bloggers like this: