Ultimate magazine theme for WordPress.

ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ച് സിൽവർ ജൂബിലി പ്രവർത്തന ഉദ്ഘാടനം ജൂൺ 1 ന്

ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ഒരുവർഷം നീണ്ടുനിൽക്കുന്ന ആത്മീയ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 1-ാം തീയതി (ഞായർ) രാവിലെ 10:15ന് ആരാധനയോടുള്ള ബന്ധത്തിൽ, ഷാർജ വർഷിപ് സെന്റർ ചെയർമാൻ റവ. ഡോ. വിൽ‌സൺ ജോസഫ് നിർവഹിക്കും.

2000-ൽ പാസ്റ്റർ പി.എം. രാജു ഈ സഭ സ്ഥാപിക്കുകയും, കഴിഞ്ഞ 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, 2024ൽ താൻ വിരമിച്ചതിനു ശേഷം, പാസ്റ്റർ ബെൻ V. തോമസ് ഇപ്പോൾ ഇവിടെ ശുശ്രൂഷിക്കുന്നു.

നിരവധി ആത്മീയ പ്രവർത്തനങ്ങളിലൂടെ ഷാർജയിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹത്തിന് കൈത്താങ്ങായി ഈ സഭ നില കൊള്ളുന്നു.

ജൂബിലിയുടെ ഭാഗമായി, പ്രാർത്ഥനാ യോഗങ്ങൾ, ബൈബിൾ ക്ലാസുകൾ, ഉണർവ് യോഗങ്ങൾ , കൺവെൻഷനുകൾ,
ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മീറ്റിംഗുകൾ തുടങ്ങി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്.
+971 52 327 7440
+971 55 894 0951
https://sharjahcityag.com

Sharjah city AG