Ultimate magazine theme for WordPress.

ഷാർജയിലെ സ്‌കൂളുകൾ ഹൈബ്രിഡ് ക്ലാസുകള്‍ ആരംഭിക്കുന്നു

ഷാർജ: രാജ്യത്തെ ബാധിച്ച അസ്ഥിരമായ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍ കണക്കിലെടുത്ത് ഷാര്‍ജയിലെ സ്‌കൂളുകള്‍ക്ക് അധ്യാപന രീതി തിരഞ്ഞെടുക്കാന്‍ അനുമതി. ഇന്നു മുതല്‍ സ്‌കൂളുകള്‍ ഹൈബ്രിഡ് ക്ലാസുകള്‍ ആരംഭിക്കും.

ഏപ്രില്‍ 16 ചൊവ്വാഴ്ച രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം സംഭവിച്ച രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവരുടെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വിദൂരമായോ ഹൈബ്രിഡ് രീതിയിലോ അധ്യാപനം നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് തീരുമാനിക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.