ലഖ്‌നൗ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ ഒരു പാസ്റ്ററും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ പ്രാർത്ഥനാ ഹാൾ പോലീസ് സീൽ ചെയ്യുകയും ചെയ്തു.
വടക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ബഡേസർ ഗ്രാമത്തിൽ ജൂലൈ 23 ന് ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷ പോലീസ് തടസ്സപ്പെടുത്തി പാസ്റ്ററെയും മറ്റ് ആറ് പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും . ജൂലൈ 24 ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഏഴുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ 50 പേരടങ്ങുന്ന പോലീസ് സംഘം കടന്നു വരികയും മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പോലീസ് പള്ളിക്കുള്ളിലേക്ക് ഓടിക്കയറി പ്രാർത്ഥന നിർത്തി വെപ്പിക്കുകയായിരുന്നു വിശ്വാസി പറഞ്ഞു. ബൈബിളിന്റെയും മറ്റ് ക്രിസ്ത്യൻ പുസ്തകങ്ങളുടെയും പകർപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.
