ന്യൂഡൽഹി: മതേതരത്വം സോഷ്യലിസം എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് നീക്കം ചെയ്യണമെന്നും
അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് എഴുതി ചേർത്ത പദങ്ങളാണ് ഇതെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ് ദത്താത്രേയ വിവാദ പരാമർശം നടത്തിയത്.
“ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. 1975 ജൂൺ 25-നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അത് പ്രഖ്യാപിച്ചത്. 21 മാസം നീണ്ടു നിന്ന ഈ കാലം രാജ്യത്തെ പൗരന്മാരുടെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി. നിർബന്ധിത വന്ധ്യവൽക്കരണമടക്കമുള്ള ക്രൂരകൃത്യങ്ങൾ നടപ്പിലാക്കി. ആയിരക്കണക്കിന് ആളുകളെ ജയിലിൽ അടെച്ചു. ക്രൂരമായ പീഡനങ്ങൾക്ക് ജനം ഇരയായി. ഈ ഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ കോൺഗ്രസ് സർക്കാർ ഉൾപ്പെടുത്തിയത്. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ ആ പദങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ അമ്പതാം വാർഷികം തികയുന്ന ഈ സമയത്ത് കോൺഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു.

Comments are closed.