Ultimate magazine theme for WordPress.

ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം

ഇംഗ്ലണ്ട് : മലയാളി പെന്തക്കോസ്ത് അസോസിയേഷൻ – യുകെ യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിലായി സംഘടിപ്പിക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഒക്‌ടോ. 19 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ രണ്ടു വരെ ഐപിസി ലീഡ്സ് ചർച്ചിൽ നടക്കും. പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാൻ മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഏരിയ കോഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാനുമായി ബന്ധപ്പെടുക- 07861698747

Sharjah city AG