ലീ യൂണിവേഴ്സിറ്റിയുമായിചേർന്ന് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
ന്യൂയോർക്ക്: അമേരിക്കയിലെ ലീ യൂണിവേഴ്സിറ്റിയുമായി ചേർന്ന് 2025-ലെ നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിൽ
വിദ്യാർത്ഥികൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി. പുതിയ തലമുറയിൽ വർഷിപ്പ് ലീഡേഴ്സിനെ ഒരുക്കാനുള്ള NACOG ന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ചരിത്രപരമായ പദ്ധതി.
NACOG 2025 നാഷണൽ കോൺഫറെൻസിൽ രജിസ്റ്റർ ചെയ്തു സംബന്ധിക്കുന്നവരിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ലീ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠിക്കുന്നതിന് ആയിരം ഡോളർ സ്കോളർഷിപ്പ് നൽകുന്നത്. ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ നിലവിൽ പതിനൊന്നോ പന്ത്രണ്ടോ ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. കൂടാതെ വിദ്യാർത്ഥിയും മാതാപിതാക്കളും NACOG 2025-ലേക്ക് രജിസ്റ്റർ ചെയ്തിരിക്കണമെന്നുംഞായറാഴ്ച ആരാധന യോഗത്തിൽ മുഴുവൻ കുടുംബവും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.
സ്കോളർഷിപ്പിന് യോഗ്യരായവരെ കണ്ടെത്തിന്ന നറുക്കെടുപ്പിൽ പങ്കെടുക്കാനായി കോൺഫറൻസ് സമയത്ത് ലീ യൂണിവേഴ്സിറ്റിയുടെ ബൂത്ത് സന്ദർശിച്ച് പേര് നൽകുകയും വേണം.
