ഇംഗ്ലണ്ട് : യു.കെ മലയാളി പെന്തക്കോസ്ത് അസോസിയേഷന്റെ ഭാഗമായി ഐപിസി ബെൽഫാസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥനാ സംഗമം ജൂൺ 14 ശനി രാവിലെ പത്തു മുതൽ ഒരു മണിവരെ ബെൽഫാസ്റ്റ് പട്ടണത്തിൽ നടക്കും. പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും.
ഏരിയ കോർഡിനേറ്റർ ബ്രദർ തോമസ് മാത്യു ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് ദൈവദാസന്മാരും പങ്കെടുക്കും.
വാർത്ത : പോൾസൺ ഇടയത്ത്

Comments are closed.