ന്യൂയോർക് : ഗാസയിൽ നടക്കുന്നത് കുട്ടികൾക്കെതിരായ യുദ്ധമാണെന്ന് സേവ് ദ ചിൽഡ്രൻ സംഘടന. ഗാസയുടെ വടക്കുഭാഗത്ത് പത്തുവയസ്സിൽ താഴെ പ്രായമുള്ള ഒരുലക്ഷത്തി മുപ്പത്തിനായിരത്തോളം കുട്ടികൾ ഭക്ഷണത്തിൻറെയും മരുന്നുകളുടെയും അഭാവം നേരിടുകയാണെന്നും സംഘടന പറഞ്ഞു.
ഈ ഭാഗത്ത് മാനവസേവന പ്രവർത്തകർക്ക് പ്രവേശനം ഏതാണ്ട് അസാദ്ധ്യം ആയിരിക്കയാണെന്നും സംഘടന പറയുന്നു. അവിടെ വധിക്കപ്പെടുന്നവരിൽ പത്തിൽ 4 പേരും പ്രായപൂർത്തിയാകാത്തവരാണെന്നും ഇവരിൽ ഭൂരിഭാഗവും 5-നും 9-നും ഇടയിൽ പ്രായമുള്ളവരാണെന്നും വെളിപ്പെടുത്തുന്ന ഈ സംഘടന ഉടൻ വെടിനിറുത്തണമെന്ന് ആവശ്യപ്പെടുന്നു. ഗാസയിൽ നടക്കുന്നത് കുട്ടികൾക്കെതിരായ യുദ്ധമാണെന്ന് സേവ് ദ ചിൽഡ്രൻ സംഘടനയുടെ ആ പ്രദേശത്തെ മേധാവി ജെറെമി സ്റ്റോണെർ.
