ജിദ്ദ : ഈ വര്‍ഷം 100 ല്‍ അധികം വിദേശികളെ സൗദി അറേബ്യ വധിച്ചു. എഎഫ്പിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും കൂടുതല്‍ വിദേശികളുടെ വധശിക്ഷയാണ് ഇതെന്ന് ബെര്‍ലിന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍-സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (ഇഎസ്ഒഎച്ച്ആര്‍) ലീഗല്‍ ഡയറക്ടര്‍ താഹ അല്‍ ഹാജി പറഞ്ഞു. 2022 ല്‍ 196 പെരെയും 1995 ല്‍ 192 പേരെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.
