തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ നടക്കും. “ക്രിസ്തുവിൽ വസിപ്പിക്കുവാനായി വസിക്കപ്പെട്ടവർ” (Abide to Abided) (യോഹന്നാൻ 15:4) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും. എം ഡിവിഷൻ, ബി ടി എച്ച്, ഡിപ്ലോമ, സി ടിഎച്ച് എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 69 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സ്വീകരിക്കും. അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ മെയ് 20 ന് ആരംഭിക്കും; അഡ്മിഷൻ തുടരുന്നു.
വിവരങ്ങൾക്ക്: +91 9495901664
വാർത്ത: ബൈജു എസ്. പനയ്ക്കോട്

Comments are closed.