സാറാ റേച്ചല്‍ അജി വര്‍ഗീസിന്റെ സംസ്കാരം നാളെ
പത്തനംതിട്ട: ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ബഹ്‌റൈനില്‍ അന്തരിച്ച ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സാറാ റേച്ചല്‍ അജി വര്‍ഗീസിന്റെ (14) സംസ്കാരം നാളെ. പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കുട്ടിക്ക് ചെറിയ രീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മനാമയില്‍ സ്റ്റഡിയോ നടത്തുന്ന അജി കെ.വര്‍ഗീസാണ് പിതാവ്. ബി.ഡി.എഫ് സ്റ്റാഫായ മഞ്ജു വര്‍ഗീസാണ് മാതാവ്.
