Official Website

ശ്രീമതി സംഗീത ജോർജ് പാലാട്ടി യു കെ യിൽ നിര്യാതയായി.

ശ്രീമതി സംഗീത ജോർജ് പാലാട്ടി യു കെ യിൽ നിര്യാതയായി.

0 510

ശ്രീമതി സംഗീത ജോർജ് പാലാട്ടി യു കെ യിൽ നിര്യാതയായി.

വർത്തിങ് : വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ അങ്കമാലി സ്വദേശി ശ്രീമതി സംഗീത ജോർജ് പാലാട്ടിയാണ് (42 വയസ്സ് ) ഇന്ന് ഫെബ്രുവരി 2 ചൊവ്വാഴ്ച്ച നിര്യാതയായത് . അങ്കമാലി കറുകുറ്റി സ്വദേശി ശ്രീ പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഫെബ്രുവരി 1 തിങ്കളാഴ്ച്ച വൈകിട്ട് 8 മണിയോടു കൂടി മരണം സംഭവിക്കുകയുമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ പാസായത്തിനു ശേഷം യു കെ യിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏക മകൻ നിവേദ് (16 വയസ്സ് ).

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: