Ultimate magazine theme for WordPress.

ഉക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം: 41 പേര്‍ കൊല്ലപ്പെട്ടു

കീവ് : റഷ്യ ഉക്രെയ്‌നില്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിൽ 41 പേര്‍ കൊല്ലപ്പെട്ടു. മധ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും അടുത്തുള്ള ആശുപത്രിയിലും മിസൈലുകള്‍ പതിച്ചത്.

180 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഉക്രെയ്‌നിന്റെ മധ്യമേഖലയായ പോള്‍ട്ടാവയാണ് റഷ്യ ലക്ഷ്യമിട്ടത്. സംഭവത്തെ കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഉത്തരവിട്ടു.

Sharjah city AG

Comments are closed.