Ultimate magazine theme for WordPress.

ചൈനയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് 5 കുട്ടികൾ ഉള്‍പ്പെടെ 11 പേർ മരണപ്പെട്ടു

ബീജിങ് : ചൈനയില്‍ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേര്‍ മരിച്ചു. തായാന്‍ നഗരത്തിലെ ഒരു സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന ഒരു കൂട്ടം രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ 24 പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് കുട്ടികളും ആറ് മാതാപിതാക്കളും ഉള്‍പ്പെടെ 11 പേരാണ് മരണപ്പെട്ടത്.

Sharjah city AG

Comments are closed.