Ultimate magazine theme for WordPress.

ഉക്രയ്നു പുറമെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കാനൊരുങ്ങി റഷ്യ

വാഷിംഗ്ടണ്‍ ഡി.സി.: ഉക്രയ്ന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതിന് 33 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ലക്ഷകണക്കിന് ഡോളര്‍ വില വരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക ഉക്രയ്ന് നല്‍കിയിട്ടുണ്ട്.
ഉക്രയ്ന്‍ തലസ്ഥാനത്തു റഷ്യ നടത്തുന്ന അക്രമണം ശക്തിപ്പെടുത്തി. ഇന്ന് തലസ്ഥാനത്ത് റഷ്യന്‍ വിമാനങ്ങള്‍ ശതകണക്കിന് ബോബുകള്‍ വര്‍ഷിച്ചതോടെ കീവില്‍ അഗ്‌നിനാളങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനം പിടിച്ചടക്കി ഉക്രയ്നെ അടിയറവു പറയിക്കാനാണ് റഷ്യന്‍ നീക്കം.

അമേരിക്ക സാമ്പത്തികമായും, യുദ്ധോപകരണങ്ങള്‍ നല്‍കിയും ഉക്രയ്നെ സഹായിച്ചിട്ടും, ഉക്രയ്ന്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വവും ബൈഡന്‍ ഏറ്റെടുക്കേണ്ടിവരും. ഒരു ന്യൂക്ലിയര്‍ വാറിന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് റഷ്യന്‍ റ്റിവി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ന്യൂക്ലിയര്‍ വാര്‍ അനിവാര്യമാണെന്നും, ഇന്നല്ലെങ്കില്‍ നാളെ നാം എല്ലാവര്‍ക്കും മരിക്കേണ്ടവരാണല്ലോ എന്നുമാണ്. റഷ്യന്‍ റ്റി.വി.തലവനും, ജേര്‍ണലിസ്റ്റുമായ മാര്‍ഗരീറ്റ സിമയോണ്‍ വാര്‍ത്ത റ്റിവിയിലൂടെ പ്രക്ഷേപണം ചെയ്തത്. ഉക്രയ്നു പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയിലേക്കും റഷ്യന്‍ റ്റി.വി. മുന്നറിയിപ്പു നല്‍കി കഴിഞ്ഞു

Sharjah city AG