Ultimate magazine theme for WordPress.

റവ.ഡോ. യുയാക്കിം മാർ കൂറിലോസിന് ഡാലസിൽ സ്വീകരണം നൽകി

ഡാലസ് : അമേരിക്കയിൽ സന്ദർശനത്തിന് എത്തിയ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ ഡോ യുയാക്കിം മാർ കൂറിലോസിന് ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. റവ ഏബ്രഹാം തോമസ്, റവ ജോബി ജോൺ, റവ ഷൈജു സി ജോയ്, പി ടി മാത്യു, ചെറിയാൻ അലക്സാണ്ടർ, ഷാജി രാമപുരം, റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

ഇന്ന് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിന്ന വിശുദ്ധ കുർബാനയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും

Sharjah city AG

Comments are closed.