ന്യൂയോർക് : ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളിൽ ആറരക്കോടിയോളം തെക്കൻ ഏഷ്യയിലും ആറുകോടിയോളം കുട്ടികൾ സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്.
ഗാസാപ്രദേശത്തു താമസിക്കുന്ന കുട്ടികളിൽ പത്തിൽ ഒൻപതുപേരും ഭക്ഷ്യദാരിദ്ര്യംമൂലം ബുദ്ധിമുട്ടനുഭവിക്കുന്നു എന്നും യൂണിസെഫ് പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.കുട്ടികളിലെ ഭക്ഷ്യദാരിദ്ര്യം സംബന്ധിച്ച് ആദ്യമായി യൂണിസെഫ് നൂറു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾപ്രകാരം, കോടിക്കണക്കിനു കൊച്ചുകുട്ടികൾക്ക് അവരുടെ വളർച്ചയ്ക്കാവശ്യമായ വൈവിധ്യമാർന്ന പോഷകാഹാരം ലഭ്യമാകുന്നില്ലെന്നു കണ്ടെത്തി

Comments are closed.