ബീജിംഗ് : ഹോങ്കോങിൽ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്ന് അടുത്തിടെ ഇറങ്ങിയ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മറ്റു ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സും, രാജ്യത്ത് മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിന് അതിന്റെ സ്വാധീനം ഉപയോഗിക്കണമെന്ന് നഗരത്തിലെ കമ്മ്യൂണിസ്റ്റ് ചൈനീസ് പീഡനത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു.
ചൈനയുടെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ഏഴു ദശലക്ഷത്തിലധികം നിവാസികൾ താമസിക്കുന്ന മേഖലയിൽ ചൈനീസ് സർക്കാർ ഇപ്പോൾ പിടിമുറുക്കിയിരിക്കുകയാണ്. അവിടെ പൗരന്മാർക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. 2020-ൽ ഒരു പുതിയ സുരക്ഷാനിയമം പാസാക്കിയതോടെ, ഹോങ്കോങിലെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ചൈനീസ് ഗവൺമെന്റിനു കൂടുതൽ അധികാരം ലഭിച്ചു. ഇത് സ്ഥിഗതികൾ കൂടുതൽ രൂക്ഷമാക്കി. ഹോങ്കോങിൽ മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നു സൂചിപ്പിക്കുന്ന നിരവധി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സംരംഭങ്ങളുണ്ട്.

Comments are closed.