ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ ഇസ്ലാമിക ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരിൽ ക്രൈസ്തവ വിശ്വാസിയും. മധ്യപ്രദേശ് അലിരാജ്പുരിൽ ഇൻഡോറിൽനിന്നുള്ള ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ മാനേജരായ സുശീൽ നഥാനിയേലിനെയാണ് (58) കൊല്ലപ്പെട്ടത്.
ഇസ്ളാമിക ഭീകരർ പ്രവാചകസ്തുതിയായ ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടതിനു ശേഷം കൊല്ലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. “അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന ഇസ്ലാമിക വിശ്വാസ പ്രഖ്യാപനം പറയുന്നതു നിരസിച്ചതിനാണ് സുശീൽ നഥാനിയേലിനെ കൊലപ്പെടുത്തിയത്. ഭാര്യ ജെന്നിഫർ (54), മകൻ ഓസ്റ്റിൻ (25) മകൾ ആകാൻഷ (35) എന്നിവരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് അദ്ദേഹം കാശ്മീരിലെത്തിയത്. ഭീകരാക്രമണത്തിൽ മകൾക്കും പരിക്കേറ്റിരുന്നു. നഥാനിയേലിനോട് ഭീകരർ പ്രവാചകസ്തുതിയായ കലിമ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ബന്ധുവായ സഞ്ജയ് കുംരാവതാണ് പറഞ്ഞത്.
