Ultimate magazine theme for WordPress.

ഉത്തർപ്രദേശിൽ ബലാത്സംഗ ശ്രമം: ആറുവയസുകാരിക്ക് രക്ഷയായി കുരങ്ങന്മാർ

ലഖ്‌നൗ : ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, അക്രമിയെ കുരങ്ങന്മാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുരങ്ങന്മാർ ആക്രമിക്കുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ രക്ഷപെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Sharjah city AG

Comments are closed.