ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തൽസ്ഥാനത് നിന്ന് മാറ്റി. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണറായെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് സർക്കാറുമായും നല്ല ബന്ധമല്ല ആരിഫ് മുഹമ്മദ് ഖാൻ തുടർന്നിരുന്നത്.
ബില്ലുകളിലെ ഒപ്പിടലിൽ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവർണർ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

Comments are closed.