Ultimate magazine theme for WordPress.

സിയോളിൽ നാശം വിതച്ച് മഴ

115 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് രേഖപ്പെടുത്തിയത്

സിയോൾ : രണ്ടു ദിവസങ്ങളിലായി സിയോളിലും പരിസര പ്രദേശങ്ങളിലും തുടരുന്ന മഴയിൽ രാജ്യത്തു കനത്ത നാശം വിതച്ചു. 115 വർഷത്തിനിടെ സിയോളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. നിരവധി പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായി. സിയോളിലും തലസ്ഥാന മേഖലയിലുടനീളവും വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കൊറിയ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു. ഒരു കുട്ടി ഉൾപ്പടെ നാല് മരണം രേഖപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യത ഉള്ളതായി അധികാരികൾ അറിയിച്ചു.

Leave A Reply

Your email address will not be published.