Ultimate magazine theme for WordPress.

ദുരിതപ്പെയ്ത്തിൽ സാന്ത്വനവുമായി ഷാർജ UPF

ദുബായ് : മഴക്കെടുതികളിൽ വലയുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഷാർജ UPF പ്രവർത്തകർ രംഗത്ത്.
ദുബായ്,ഷാർജ മേഖലകളിൽ ഫ്ളാറ്റുകളിലും വില്ലകളിലേക്കും ഒറ്റപെട്ടുകിടക്കുന്ന കുടുംബങ്ങളിലേക്കും മറ്റുമാണ്
സാന്ത്വനവുമായി UPF പ്രവർത്തകർ എത്തുന്നത് . ഷാർജയിലെ അൽ കാസ്മിയ,അബു ഷഗാര,അൽ വാഹ്ദ,റോള തുടങ്ങി
മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ പ്രവർത്തകർ സജീവമായുണ്ട് .
ഭക്ഷണപ്പൊതികൾ,പലചരക്ക്,മരുന്ന് എന്നിവയാണ് കൂടുതലും വിതരണം ചെയുന്നത് .
കൂടാതെ അവശരായവരെ കയാക്കിങ് , ഫോർവീൽ വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വീടുകളിൽ നിന്ന് മാറ്റാനും
പ്രവർത്തകർ സഹായിക്കുന്നുണ്ട് .

Sharjah city AG