Ultimate magazine theme for WordPress.

മൂവാറ്റുപുഴയിൽ യുപിഎസ് താലൂക്ക് സമ്മേളനം

മൂവാറ്റുപുഴ: യുണൈറ്റഡ് പെന്തകോസ്തൽ സിനഡിന്റെ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഏപ്രിൽ 25 ഉച്ച കഴിഞ്ഞ് രണ്ടിന് വെളളൂർകുന്നം തോട്ടം സൂപ്പർ മാർക്കറ്റിന് മുകളിലുള്ള ജീസസ് വോയ്സ് ബൈബിൾസ്റ്റഡി സെന്ററിൽ നടക്കും. ഡോ. മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

മുൻ എംഎൽഎ എൽദോ എബ്രഹാം, വാർഡ് മെമ്പർ അനിൽ കുമാർ കെ ജി, യുപിഎസ് പ്രസിഡണ്ട് ഗ്ലാഡ്സൺ ജേക്കബ്, സെക്രട്ടറി ബാബു പറയത്തുകാട്ടിൽ, പാ. അനി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.

Leave A Reply

Your email address will not be published.