മാരാമൺ: പിവൈപിഎ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സ്നേഹക്കൂട് ഹൗസിങ് പ്രൊജക്റ്റിന്റെ കീഴിൽ പണിയുന്ന ഒൻപതാമത് ഭവനത്തിനു തറക്കല്ലിട്ടു.
ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റും പിവൈപിഎ കേരള സ്റ്റേറ്റ് രക്ഷാധികാരിയുമായ പാസ്റ്റർ കെ. സി തോമസ് തറക്കല്ലിടൽ നിർവഹിച്ചു.
പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാ. ഷിബിൻ സാമൂവേലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രോജക്റ്റിനെ കുറിച്ച് വിവരിച്ചു.
ഐപിസി ജനറൽ – സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സണ്ണി എബ്രഹാം, പാസ്റ്റർ ബിനു കൊന്നപ്പാറ, ജോജി ഐപ്പ്, സാബു എബ്രഹാം, ബിനോയ് ഇടക്കല്ലൂർ, എൻ സി ബാബു കുമ്പനാട്. ഐ പി സി കുമ്പനാട് ഡിസ്ട്രിക്ട് അംഗങ്ങളായ മോൻസി കിഴക്കേടത്ത്, ജോസ് ഓതറ. പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്സായ ഇവാ മോൻസി പി മാമൻ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ, സ്റ്റേറ്റ് കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, പിവൈപിഎ പ്രവർത്തകരായ ജെമി ജെ മാത്യൂസ്, സുബിൻ ആലഞ്ചേരി, ആഷേർ പത്തനാപുരം എന്നിവർ ആശംസകൾ അറിയിച്ചു.
ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറിയും ഐപിസി മാരാമൺ സഭയുടെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ഷിബു നെടുവേലിലാണ് ഭവനനിർമ്മാണത്തിനു സൗജന്യമായി ഭൂമി നൽകിയത്. ഐപിസി യുക്കെ- അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റും ഐപിസി ലിവർപൂൾ സഭയുടെ ശുശ്രുഷകനായ പാസ്റ്റർ വിത്സൻ ബേബിയാണ് പ്രോജകറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.
