വാഷിങ്ടൺ: റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി തനിക്ക് നല്ലബന്ധമുണ്ടെന്നും ഇപ്പോൾ അദ്ദേഹം മുഴു വട്ടോടെയാണ് പെരുമാറുന്നതെന്നും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
പുടിൻ ആവശ്യമില്ലാതെ ഒരുപാടുപേരെ കൊല്ലുകയാണ്. അത് എനിക്കിഷ്ടമുളള കാര്യമല്ല. റഷ്യ അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ യുക്രൈന് നേരേ ആക്രമണം കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പരാമർശം. മാരകമായ ബോംബിങ് റഷ്യ തുടർന്നാൽ പുതിയ ഉപരോധം നേരിടേണ്ടിവരുമെന്നും യുക്രൈൻ പൂർണമായി പിടിച്ചെടുക്കുകയാണ് ലക്ഷ്യമെങ്കിൽ അത് റഷ്യയുടെ പതനത്തിന് വഴിവെക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ സുരക്ഷയ്ക്കുള്ള അടിയന്തരനടപടി മാത്രമാണ് പുടിൻ സ്വീകരിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ട്രംപിന് മറുപടിനൽകി

Comments are closed.