Ultimate magazine theme for WordPress.

ഭരണഘടനാ ലംഘനം: തായ്‌ലാൻഡ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി

ബാങ്കോക്ക് : തായ്‌ലൻഡിൽ ഭരണഘടനാ ലംഘനം നടത്തിയതിന് പ്രധാനമന്ത്രി സെറ്റാ താവിസിനെ കോടതി പുറത്താക്കി. ജയിൽ ശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിലേക്ക് നിയമിച്ച കുറ്റത്തിനാണ് തായ് ഭരണഘടനാ കോടതി നടപടി സ്വീകരിച്ചത്.

16 വർഷത്തിനിടെ തായ് ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സെറ്റ. പാർലമെൻ്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കുമെന്നും കോടതി പറഞ്ഞു.

Sharjah city AG

Comments are closed.