Ultimate magazine theme for WordPress.

തടവുകാരോടുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മനോഭാവം അഭിന്ദിച്ച് ക്രൈസ്തവ നേതാക്കൾ

ഡൽഹി : രാജ്യത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റിനും ജുഡീഷ്യറിക്കും വേണ്ടി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു നടത്തിയ ആഹ്വാനത്തെ അഭിനന്ദിച്ച് ക്രൈസ്തവ നേതാക്കൾ . നവംബർ 26 ന് ന്യൂഡൽഹിയിൽ സുപ്രീം കോടതി സംഘടിപ്പിച്ച ദേശീയ നിയമ ദിനാചരണത്തിൽ സംസാരിക്കവെ, കൂടുതൽ ജയിലുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ ഒരു സമൂഹമെന്ന നിലയിൽ പുരോഗതിയിലേക്ക് നീങ്ങുകയാണോ എന്ന് പ്രസിഡന്റ് മുർമു ചോദിച്ചു. ഒരു പ്രവിശ്യയുടെ ഗവർണർ എന്ന നിലയിലും ഒരു രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിലും തന്റെ സ്വന്തം അനുഭവം അവർ അനുസ്മരിക്കുകയും ജയിലിലോ വിചാരണയിലോ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ പ്രശ്‌നവും വ്യവഹാരത്തിന്റെ അമിത ചെലവും ഉയർത്തിക്കാട്ടുകയും ചെയ്തു. ജയിലുകളിലെ തിരക്കും അതുണ്ടാക്കുന്ന കഷ്ടപ്പാടുകളും കുറക്കാനും വേഗത്തിലുള്ള നീതി ലഭ്യമാക്കാനും ഫലപ്രദമായ നിയമസംവിധാനം കൊണ്ടുവരാൻ എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നീ ഗവൺമെന്റിന്റെ എല്ലാ ശാഖകളോടും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഈ കാര്യം മുർമു ചുണ്ടികാട്ടിയതിനെ സ്വാഗതം ചെയ്യുന്നതായി പ്രിസൺ മിനിസ്ട്രി ഇന്ത്യയുടെ സഹസ്ഥാപകൻ ഫാദർ ഫ്രാൻസിസ് കൊടിയൻ പറഞ്ഞു.

Leave A Reply

Your email address will not be published.