അടിയന്തിര പ്രാർത്ഥനക്ക്
ദൈവനാമത്തിന് മഹത്വം.. എന്റെ പേര് പാസ്റ്റർ സജിമോൻ. R. (Age -52,New india church of God, Chellanam)കഴിഞ്ഞ ഇരുപത്തിയഞ്ചിൽ പരം വർഷങ്ങളായി സഭാശുശ്രൂഷയിലും, സഭാസംസ്ഥാപന പ്രവർത്തനങ്ങളിലും, കർത്താവു അയക്കുന്ന മറ്റിടങ്ങളിലും പൊതുശുശ്രൂഷകളും ചെയ്തു പോരുന്നു. നിലവിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ സെന്ററിന്റെ കീഴിൽ സഭശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു പോരവേ, പൊടുന്നനെ ഉദരത്തിനുണ്ടായ അസഹ്യമായ വേദന നിമിത്തം എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ അടിയന്തിരമായി പ്രവേശിപ്പിക്കുകയും പിന്നീടുള്ള രോഗനിർണയത്തിൽ ലിവർ സിർറോസിസ് എന്ന മാരകമായ രോഗവസ്ഥ അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നതായി അൾട്രാ സൗണ്ട് സ്കാനിങിലൂടെ വ്യക്തമായി.
കൂടാതെ ലിവറിൽ ഒരു മുഴയും കണ്ടെത്തിയതിനാൽ എന്നെ ചികിൽസിച്ച ഡോക്ടർ CT scan എടുക്കാൻ നിർദേശിക്കയും, തുടർന്നുള്ള വിശദമായ പരിശോധനയിൽ ലിവർ സിർറോസിസിനോടൊപ്പം ലിവർ ക്യാൻസർ ഫോർത് സ്റ്റേജിൽ ആയിരിക്കുന്നു എന്നും, ലിവറിനെ മുഴുവനും എന്നതിലുപരി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവസാന പ്രതീക്ഷയായ ലിവർ ട്രാൻസ്‌പ്ലന്റേഷൻ സർജറി ചെയ്താൽ കൂടിയും ഒരു സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരിക അസാധ്യമാണെന്നും ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞു.ഹൈന്ദവ മാർഗ്ഗത്തിൽ നിന്നും ഏകനായി വിശ്വാസത്തിൽ ഇറങ്ങിയ നാൾ മുതൽ ഇന്ന് വരെയും കർത്താവിന്റെ നാമമഹത്വത്തിന് വേണ്ടി ഓടുവാനും, അധ്വാനിപ്പാനും സാധിച്ചു എന്നുള്ളത് തികഞ്ഞ പ്രാഗത്ഭ്യത്തോടെ പ്രസ്ഥാവിച്ചു കൊള്ളട്ടെ.ഞാൻ ഇപ്പോൾ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ചെല്ലാനം ദൈവസഭ തീരദേശ മേഖലയിൽ ഉൾപ്പെട്ടതും നാല് കുടുംബങ്ങൾ കൂടിവരുന്നതുമായ ചെറിയൊരു കൂട്ടായ്മയാണ്. ഭാര്യയും മൂന്ന് മക്കളുമായി കഴിഞ്ഞ നാല് വർഷത്തോളമായി ഇവിടെ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു.എന്റെ മൂത്ത മകൻ ജോഷുവ, ചെങ്ങന്നൂർ ചർച്ച് ഓഫ് ഗോഡ് ബൈബിൾ കോളേജിൽ രണ്ടാം വർഷം വചനം പഠിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്തെ മകൾ അക്സ, ആന്ധ്രായിൽ ചിറ്റൂർ എന്ന സ്ഥലത്തു ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. മൂന്നാമത്തെ മകൾ അബിയ,+2പഠനം പൂർത്തീകരിച്ചു തുടർ വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്നു. സ്വന്തമായി കയറികിടക്കാൻ ഒരു വീടോ സാഹചര്യങ്ങളോ നിലവിൽ എനിക്കില്ല. Account details:- AKSA. S D/o sajimon,
SBI Pathirappally A/c: 67231091001 CIF :77090675523 IFSC:SBIN0070317
ആയതിനാൽ എന്റെ ഈ വിശ്വസ്ഥതയോടു കൂടിയ സത്യപ്രസ്താവനയോടു സ്നേഹനുഭാവം പ്രകടിപ്പിക്കുവാൻ ഇത് വായിക്കുന്നവർക്കു കഴിയണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് വിശ്വസ്ഥതയോടെ..Pr Sajimon.R
