Ultimate magazine theme for WordPress.

യുദ്ധത്തടവുകാരായി കഴിയുന്നവർക്കായി സഭ പ്രത്യേകം പ്രാർത്ഥിക്കണം: മാർപാപ്പ

വത്തിക്കാൻ: ഇസ്രായേലിലും പാലസ്തീനിലും ഉക്രൈനിലും യുദ്ധങ്ങളും സംഘർഷങ്ങളും മൂലം സാധാരണ ജനം അനുഭവിക്കുന്ന പീഡനങ്ങൾ ഭീകരമാണെന്നും യുദ്ധത്തടവുകാരായി കഴിയുന്ന ആളുകൾക്കായി സഭ പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർ പാപ്പാ.

യുദ്ധത്തിന്റെ ഇരകളെ അനുസ്മരിക്കാനായി
വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചയിൽ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.വിശുദ്ധനാട്ടിൽ നടക്കുന്ന സംഘർഷങ്ങളെയും ഉക്രൈനിൽ തുടരുന്ന യുദ്ധത്തെയും അപലപിച്ച പാപ്പ തടവുകാരായി കഴിയുന്നവരെ മോചിപ്പിക്കാൻ ബന്ധപ്പെട്ടവരുടെ Jമനസ്സുകളെ ദൈവം മനസാന്തരപ്പെടുത്താനായി അദ്ദേഹം പ്രാർത്ഥിച്ചു.

“യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആളുകൾ നേരിടേണ്ടിവരുന്ന കഠിനമായ പീഡനങ്ങളും മർദ്ധനനവും മാനുഷികതയ്‌ക്കെതിരാണ്. തടവുകാരായി പിടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിന് മുറിവേൽക്കുന്ന പ്രവർത്തനമാണ് അവരെൽക്കേണ്ടിവരുന്ന പലവിധ പീഡനങ്ങളും -” പാപ്പാ വിശദീകരിച്ചു.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും പാലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ, ഇരകളാകേണ്ടിവന്ന ആയിരക്കണക്കിന് ആളുകളുടെ സംരക്ഷണത്തിനായും യുദ്ധം അവസാനിക്കുന്നതിനായും മുൻ ആഴ്ചകളിൽ നടത്തിയിരുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും പ്രാർത്ഥന വേളകളിലും പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു.

Leave A Reply

Your email address will not be published.