Ultimate magazine theme for WordPress.

ആരാധനാലയം അഗ്നിക്കിരയാക്കി

കർണാടക : രാംനഗർ ജില്ലയിൽ പ്രവർത്തിക്കുന്ന ഗ്രേയ്സ് കമ്മ്യൂണിറ്റി പ്രയർഹാൾ ഫെബ്രുരി 18 ഞായർ പുലർച്ചെ സുവിശേഷ വിരോധികൾ അഗ്നിക്കിരയാക്കി. എഴുപതോളം കന്നഡ വിശ്വാസികൾ പങ്കെടുക്കുന്ന ആരാധനാലയമാണ് ഇത്തരത്തിൽ സുവിശേഷ വിരോധികൾ നശിപ്പിച്ചത്. കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ പാസ്റ്റർ മോഹൻ ലാസറിൻ്റെ നേതൃത്വത്തിലാണ് ആരാധന നടക്കുന്നത്.

ഞായറാഴ്ച രാവിലെ സഭായോഗം നടത്തുവാനായി താമസ സ്ഥലത്തുനിന്നും 12 കി.മീ ദൂരത്തുള്ള രാംനഗറിലെത്തിയ പാസ്റ്റർ ചർച്ചിൻ്റെ വാതിൽ തുറന്നപ്പോൾ ആരാധനാഹാളിലെ എല്ലാ വസ്തുക്കളും പൂർണ്ണമായി കത്തിച്ചാമ്പലായി പുകപടലങ്ങൾ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ രാംനഗർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു.സഭാഹാളിൽ ഉണ്ടായിരുന്ന സൗണ്ട് സിസ്റ്റം, സി.സി.ടി.വി ക്യാമറ, ബൈബിൾ, കസേരകൾ, മേശ, ഫാൻ, ബൾബ് തുടങ്ങി എല്ലാ വസ്തുക്കളും പൂർണമായി കത്തിച്ചാമ്പലായിരുന്നു.

കഴിഞ്ഞ 10 വർഷമായി രാംനഗറിൽ സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പാസ്റ്റർ മോഹൻ നേരത്തെയും സുവിശേഷ വിരോധികളുടെ പീഡനത്തിന് ഇരയായിട്ടുണ്ട് . രാംനഗർ റൂറൽ പോലീസ് സ്റ്റേഷൻ തൊട്ടടുത്ത് ഉള്ള സ്ഥലമായതിനാൽ ‘ഈ സ്ഥലത്ത് ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കുറ്റവാളികളെ രണ്ട് ദിവസത്തിനകം പിടികൂടുമെന്നും പോലീസ് ഉറപ്പ് നൽകിയതായും പാസ്റ്റർ പറഞ്ഞു.

Leave A Reply

Your email address will not be published.