Ultimate magazine theme for WordPress.

യുപിഎഫ്കെ വാർഷിക കൺവൻഷൻ: മുഖ്യ പ്രഭാഷണം പാ. ബി.മോനച്ചൻ

കുവൈറ്റ്: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 18 വരെ വാർഷിക കൺവൻഷൻ എൻ ഇ സി കെ ചർച്ചിൽ വെച്ച് നടത്തപ്പെടും . പാസ്റ്റർ ബി.മോനച്ചൻ മുഖ്യ പ്രഭാഷണം നടത്തും. ടോം ഫിലിപ്പിൻ്റെ നേതൃത്വത്തിലുള്ള സംഗീതസംഘം ഗാനങ്ങൾ ആലപിക്കും. യുവജനങ്ങൾക്കും വനിതകൾക്കും പ്രത്യേക സമ്മേളനം ക്രമീകരിക്കും. സൂസൻ തോമസ് വനിതാ സമ്മേളനത്തിൽ പ്രസംഗിക്കും.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്റ് പോൾസ് ചർച്ചിലും ഉൾപ്പെട്ട പതിനെട്ടു സഭകളുടെ കൂട്ടായ്മയാണ് യു പി എഫ് കുവൈറ്റ്. എൻഇസികെ സെക്രട്ടറി റോയി കെ. യോഹന്നാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രം കൺവീനർ പാസ്റ്റർ ബെൻസൻ തോമസ് ആമുഖ പ്രസംഗം നടത്തി. ജനറൽ കോഡിനേറ്റർ ഷിബു വി. സാം സ്വാഗതവും സെക്രട്ടറി ഡോ.സണ്ണി ആൻഡ്രൂസ് നന്ദിയും അറിയിച്ചു.

Leave A Reply

Your email address will not be published.