Ultimate magazine theme for WordPress.

ലോക ക്രൈസ്തവ സമൂഹം ഭാരതത്തിനായി പ്രാർത്ഥനയിൽ ഒന്നിക്കുന്നു

ലോക ക്രൈസ്തവ സമൂഹം ഇന്ത്യക്കായ് പ്രാർത്ഥനാ നിരതമാകുന്നു. ജനുവരി 9 ശനി രാവിലെ  ഇന്ത്യൻ സമയം 8 മുതൽ 10 വരെ, ഭാരതത്തിൻ്റെ സൗഖ്യത്തിനും സമാധാനത്തിനും അനുഗ്രഹത്തിനായി ഫിലഡൽഫിയ പ്രയെർ മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയിൽ ഒന്നിക്കുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നും അമേരിക്ക കാനഡ, ഗൾഫു മുതലായ എല്ലാ രാജ്യങ്ങളിൽ നിന്നും സും പ്ലാറ്റ്ഫോമിൽ കൂടെ പ്രാർത്ഥനയിൽ പങ്കു ചേരുന്നു. ലോകത്തിൻ്റെ വിവധഭാഗങ്ങളിൽ നിന്നും നിരവധി സഭകളും ക്രൈസ്തവ നേതാക്കളും പങ്കെടുക്കും. ആയിരത്തിലധികം പേര് ഒരുമിച്ചു പ്രാർത്ഥിക്കുന്ന ആഗോള സംഗമത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് സംഘാടകര് അറിയിച്ചു.

Rev Dr. ജോയി പുന്നൂസ് ജനറൽ മോഡറേറ്റർ ആയും, Rev Dr പോൾ മാത്യൂസ്, Rev Dr ഫിന്നി ഫിലിപ് , Rev. K. S. സാമുവൽ എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകുന്നു.
ഇന്ത്യയുടെ ഉണർവും ഉയർച്ചയും ആഗ്രഹിക്കുന്ന മുഴുവൻ ക്രൈസ്തവരും സഭാ വെത്യാസമില്ലാതെ പ്രാർത്ഥനയിൽ അണിചേരണമെന്ന് സംഘാടകർ അറിയിച്ചു.
Zoom ID :833 3003 7391
Passcode: 2021

Leave A Reply

Your email address will not be published.