Ultimate magazine theme for WordPress.

ഇന്ത്യക്കായി പ്രാർത്ഥന

അടൂർ :അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഇന്നു വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെ ‘പ്രേ ഫോർ ഇന്ത്യ’ എന്ന പേരിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നു. ഇന്ത്യയുടെ എഴുപത്തഞ്ചാമത് റിപ്പബ്ലിക് ദിനമായ ഇന്ന് ഭാരതത്തിൻ്റെ ഐക്യതയ്ക്കും പുരോഗതിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കും. പാസ്റ്റർ രാജു കെ.തോമസ് സൂററ്റ് മുഖ്യസന്ദേശം നല്കും . ബിജോ ജി ബാബു ബഹ്റിൻ സംഗീത ശുശ്രുഷ നയിക്കും.

ഒക്ടോബർ ഒന്നിനു രാവിലെ ആരംഭിച്ച തുടർമാന പ്രാർത്ഥന ഇതുവരെ നിലയ്ക്കാതെ നൂറ്റിപതിനേഴ് ദിവസവും രണ്ടായിരത്തി എണ്ണൂറ്റിഇരുപത്തൊന്നു മണിക്കൂറും പിന്നിട്ടു. ലോകത്തെമ്പാടു നിന്നും സഭാ വ്യത്യാസമെന്യേ നൂറുകണക്കിനു വ്യക്തികൾ പ്രാർത്ഥനാ പങ്കാളികളായി ചേർന്നു പ്രവർത്തിക്കുന്നു. ഓരോ മണിക്കൂർ വീതമുള്ള സ്ളോട്ടുകൾ കൂടാതെ വ്യത്യസ്തമായ ആത്മീയ പ്രോഗ്രാമുകളും നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

Sharjah city AG