തിരുവല്ല : പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിങ്ങ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ കെ.എ.ഉമ്മനെ (തിരുവല്ല) തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡൻ്റായിരുന്നു.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കാവുംഭാഗം സഭാംഗമായ ഇദ്ദേഹം ദീർഘകാലം കുവൈറ്റിലായിരുന്നു. സഭയുടെ ഔദ്യോഗികനാവായി മുളക്കുഴയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സുവിശേഷ നാദം മാസികയുടെ പബ്ലിഷറായി സേവനം ചെയ്തിട്ടുണ്ട്.
ആക്ടിങ്ങ് പ്രസിഡൻ്റായി ചുമതല നൽകിയ അന്തർദേശീയ സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ.ജോസഫ്, ട്രഷറർ ബിജു വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ എം.കെ.കരുണാകരൻ, പാസ്റ്റർ കെ ഒ ജോൺസൻ, ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവർ പങ്കെടുത്തു. പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയെന്ന നിലയിൽ വിപുലമായ പദ്ധതികൾക്ക് പി.സി.ഐ രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.