Ultimate magazine theme for WordPress.

പവർവിഷൻ ടി.വി: 241-ാമത് സ്നേഹഭവന താക്കോൽ ദാനം ഇന്ന്

തിരുവല്ല : പവർവിഷൻ ടി.വി യുടെ ചാരിറ്റി പ്രവർത്തനമായ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 241-ാമത് സ്നേഹഭവന സമർപ്പണം ഇന്ന് വൈകുന്നേരം 4നു റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവഹിക്കും. പവർവിഷൻ ടി.വി ചെയർമാൻ റവ. ഡോ. കെ സി ജോൺ താക്കോൽ ദാനം നിർവ്വഹിക്കും. റാന്നി കോളേജ് ജങ്ഷന് സമീപം പഴവങ്ങാടി പഞ്ചായത്തിലെ വാർഡ് 9 ലെ താമസക്കരിയായ ഉഷാ തമ്പിയ്ക്കാണ് ഭവനം നൽകുന്നത്. 2018ലെ പ്രളയത്തിൽ സ്ഥലവും വീടും വീട്ടു സാധനങ്ങളും നഷ്ടപെട്ട ക്യാൻസർ രോഗിയായ ഉഷാ തമ്പിയും മാതാവും പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ച് മഴയും നനഞ്ഞു താമസിക്കുന്ന കണ്ണുകളെ നനയിക്കുന്ന കാഴ്ച പവർവിഷൻ ടിവി യിലെ കാണാ കാഴ്ച പ്രോഗ്രാമിലൂടെ കണ്ട പ്രേക്ഷകർ ഒരുക്കിയ കൂട്ടായ്‌മയാണ്. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കും. ഉഷാ തമ്പിയുടെ സ്വപ്ന ഭവനമായ സ്നേഹഭവനം യാഥാർത്ഥ്യമാക്കിയത് പവർവിഷന്റെ 40 പ്രേക്ഷകർ ചേർന്നാണ്. മുഖ്യ സ്പോൺസർ യുഎസ്എ യിൽ നിന്നും സഖറിയ തോമസ് ആണ്.

Sharjah city AG