കുമ്പനാട് : ഐപിസി സൺഡേ സ്കൂൾ അസോസിയേഷന്റെ പവർ വി ബി എസ് മാസ്റ്റേഴ്സ് ട്രെയിനിങ് അനുഗ്രഹീതമായ നിലയിൽ സമാപിച്ചു സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ പി വി ഉമ്മൻ അധ്യക്ഷത വഹിച്ചു. ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സ്റ്റേറ്റ് ട്രഷറർ ബ്രദർ ഫിന്നി പി മാത്യു ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ ജെയിംസ് എബ്രഹാം അസോസിയേറ്റ് സെക്രട്ടറി ബ്രദർ പി പി ജോൺ , പാസ്റ്റർ ടി എ തോമസ് കമ്മറ്റി അംഗങ്ങളായ പാസ്റ്റർ ബിജു മാത്യു ,പാസ്റ്റർ തോമസ് മാത്യു റാന്നി, പാസ്റ്റർ ജെയിംസ് യോഹന്നാൻ, പാസ്റ്റർ ജിസ്മോൻ ഐപിസി സൺഡേ സ്കൂൾ ആലപ്പുഴ മേഖല പ്രസിഡണ്ട് പാസ്റ്റർ ആ മോസ് തോമസ്, ആറാമട സെൻറർ ഡെപ്യൂട്ടി ഡയറക്ടർ ബ്രദർ ഡേവിഡ് സാം, br അലക്സാണ്ടർ മാത്യു എന്നിവർ പ്രസംഗിച്ചു. കേരളത്തിൻറെ 14 ജില്ലകളിലായി ഫെബ്രുവരി മാസം 12 മുതൽ മാർച്ച് മാസം 7 വരെ ലീഡേഴ്സ് ട്രെയിനിങ് നടത്തുവാനും ക്രമീകരണം ചെയ്തിട്ടുണ്ട്
