Ultimate magazine theme for WordPress.

പ്രശസ്ത ബൈബിൾ പരമ്പര ‘ഹൗസ് ഓഫ് ഡേവിഡ്’ മൂന്നാം സീസണിലേക്ക്

 

 

പാരീസ് : ദാവിദ് രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന ബൈബിൾ പരമ്പരയുടെ മൂന്നാം സീസൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 40 ദശലക്ഷത്തിലധികം പ്രേക്ഷകർ കണ്ട ഈ ക്രിസ്തീയ ദൃശ്യാവിഷ്കാരം വലിയ സ്വീകാര്യതയാണ് നേടിയത്.

വണ്ടർ പ്രൊജക്റ്റും ആമസോൺ എംജിഎം സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ പരമ്പര, ദാവിദ് രാജാവിന്റെ ദൈവവിളിയും ഉയർച്ചയുമാണ് ദൃശ്യവൽക്കരിക്കുന്നത്. ഇതിന്റെ ഒന്നും രണ്ടും സീസണുകൾ നിലവിൽ പ്രൈം വീഡിയോയിൽ ലഭ്യമാണ്.

ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെടുന്നതിന് മുൻപ് ദാവിദ് അഭിമുഖീകരിച്ച വെല്ലുവിളികളും ഒളിവുജീവിതവുമാണ് മൂന്നാം സീസണിന്റെ പ്രമേയം. ദൈവത്തിന്റെ കരുതലും ദാവിദിന്റെ അതിജീവനവുമാണ് ഇതിൽ പ്രധാനമായും അവതരിപ്പിക്കുന്നത്.

Sharjah city AG

Comments are closed.