യു കെ : മനുഷ്യാവകാശം, നിയമവാഴ്ച, ഭരണനിർവ്വഹണം എന്നിവയിൽ പ്രകടമായ പുരോഗതിയുണ്ടെങ്കിൽ മാത്രമേ യൂറോപ്യൻ യൂണിയന്റെ മുൻഗണനാ വ്യാപാര പദ്ധതിയായ ജി.എസ്.പി പ്ലസ് തുടരാൻ അനുവദിക്കൂ എന്ന് ഇ.യു പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. നിർണായക മേഖലകളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്.
2023-2025 നിരീക്ഷണ കാലയളവിലെ പാകിസ്ഥാന്റെ ജി.എസ്.പി പ്ലസ് നടപ്പാക്കലിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷനും വിദേശകാര്യ ഉന്നത പ്രതിനിധിയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങളുള്ളത്. നിലവിലെ ജി.എസ്.പി പ്ലസ് ചട്ടങ്ങൾക്ക് കീഴിലുള്ള അവസാന വിലയിരുത്തൽ റിപ്പോർട്ടാണിത്.

Comments are closed.