മെക്സിക്കോ : മെക്സിക്കോയിലെ ഇസ്രായേൽ എംബസിയും ഇവാഞ്ചലിക്കൽ ക്രൈസ്തവ സഭകളും തമ്മിലുള്ള ആത്മീയ ബന്ധം സ്ഥാനപതി ഈനാറ്റ് ക്രാൻസ് നൈഗറുടെ കാലയളവിൽ കൂടുതൽ ശക്തമായി. ഇസ്രായേലിനായി പ്രാർത്ഥിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന ആയിരക്കണക്കിന് മെക്സിക്കൻ വിശ്വാസികൾക്ക് അവർ നന്ദി അറിയിച്ചു.
ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കുന്ന നൈഗർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തോടൊപ്പം ക്രൈസ്തവ സംഘടനകളുമായും ഇവാഞ്ചലിക്കൽ സഭാ നേതാക്കളുമായും ആത്മീയ ബന്ധം കെട്ടിപ്പടുക്കുന്നതിനും വലിയ പ്രാധാന്യം നൽകി. സഭകളുടെ സഹകരണം ഇസ്രായേലിന്റെ നയതന്ത്ര ശ്രമങ്ങൾക്ക് വലിയ കരുത്ത് പകർന്നു.

Comments are closed.