Ultimate magazine theme for WordPress.

ജർമ്മൻ ക്രൈസ്തവർക്ക് മുന്നറിയിപ്പ് നൽകി മാർപാപ്പ

റോം: പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യവുമായി രാജ്യത്ത് ഒരു വിഭാഗം മുന്നോട്ടുവെച്ച പരിഷ്കാരങ്ങളോട് പ്രതികരിക്കവേ ജർമ്മൻ ക്രൈസ്തവർക്ക് മുന്നറിയിപ്പ് നൽകി മാർപാപ്പ.ജർമ്മനിയിൽ മഹത്തായതും മനോഹരവുമായ ഒരു സുവിശേഷ സഭയുണ്ട് അത് നല്ലതുപോലെ നിലനിർത്തുക .സഭാംഗത്വം കുറയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
ജർമ്മൻ ക്രൈസ്തവർ ധാർമിക ചർച്ചകളി ഇടറി വീഴുവാൻ സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു. പിന്നോട്ട് പോകാൻ താൻ നിർദ്ദേശിച്ചിട്ടില്ല, മറിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ \”വേരുകളിലേക്ക്\” പോകാനാണ് താൻ നിർദ്ദേശിക്കുന്നത് . ക്രൈസ്തവ വിശ്വാസികൾ \”ദൈവശാസ്‌ത്രത്തിന്റെ കാതലിൽ\” നിന്ന്‌ അകന്നുപോകുന്ന \”ആകസ്‌മിക\” ചർച്ചകളിൽ പ്രവേശിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ്‌. ജർമനിയിൽ വിവാദവിഷയമായ പുരോഹിത വിവാഹങ്ങളും, സ്വവർഗ വിവാഹങ്ങളെയും മുൻ നിർത്തിയാണ് ഇത്തരം ഒരു മുന്നറിയിപ്പ് ജർമ്മൻ ക്രൈസ്തവർക്ക് അദ്ദേഹം നൽകിയത് . ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം മടങുന്ന വേളയിൽ ആയിരുന്നു ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

Sharjah city AG