Ultimate magazine theme for WordPress.

ലിയോ പതിനാലാമൻ മാർപാപ്പ ക്രൈസ്തവ ലോകത്തിന് അപമാനം: ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരി

ഇറാൻ : ലിയോ പതിനാലാമൻ മാർപാപ്പ ക്രൈസ്തവ ലോകത്തിന് അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് ഇറാനിയൻ-അമേരിക്കൻ ക്രൈസ്തവ എഴുത്തുകാരിയായ മർസിയ അമിരിസാദെ പറഞ്ഞു. വത്തിക്കാനിലെ ഇറാനിയൻ അംബാസഡർ ഉൾപ്പെടെയുള്ള നയതന്ത്രജ്ഞരെ അവരുടെ ദീർഘകാല സേവനത്തിന് മാർപാപ്പ പ്രത്യേക ബഹുമതി നൽകി ആദരിച്ചതിനെത്തുടർന്നാണ് മർസിയയുടെ ഈ പ്രതികരണം
മതം മാറിയതിനും മതനിന്ദയ്ക്കും കുറ്റം ചുമത്തി 2009-ൽ ഇറാൻ ഭരണകൂടം മർസിയയ്ക്ക് തൂക്കിലേറ്റാൻ വധശിക്ഷ വിധിച്ചിരുന്നു.
തെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ഏകദേശം 250 ദിവസത്തോളം അവർ തടവിൽ കഴിഞ്ഞു.മുൻപ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നടത്തിയ ഇടപെടലുകളെത്തുടർന്നാണ് മർസിയ ജയിൽ മോചിതയായത്.തന്റെ ജീവൻ രക്ഷിച്ച ബെനഡിക്ട് മാർപാപ്പയെ അനുസ്മരിച്ച മർസിയ, നിലവിലെ മാർപാപ്പയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജെറൂസലേം പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Sharjah city AG

Comments are closed.