ആനപ്രമ്പാൽ: തലവടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘തിരുവചനക്കൊയ്ത്ത്’ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മെയ് 15 മുതൽ 17 വരെ കൊച്ചമ്മനം ജംഗ്ഷനിൽ ഒറ്റത്തെങ്ങിൽ ഷിബുവിന്റെ പുരയിടത്തിൽ വെച്ച് നടക്കും.
വൈകിട്ട് 6 ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജേക്കബ് ജോൺ കളങ്ങര (സീനിയർ പാസ്റ്റർ, എസ് എഫ് സി, തലവടി) അധ്യക്ഷത വഹിക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ (സെന്റർ പാസ്റ്റർ, എസ് എഫ് സി തിരുവല്ല വെസ്റ്റ്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ ജെ തോമസ് (കുമളി), ബി മോനച്ചൻ (കായംകുളം), സജോ തോണിക്കുഴി എന്നിവർ പ്രസംഗിക്കും. സ്പിരിചൽ വോയിസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Comments are closed.