ഉക്രൈനിലെ ദുരിതമനുഭവിക്കുന്നവർക്ക് ആംബുലൻസ് സംഭാവനചെയ്ത് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ : ഉക്രൈനിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മൂന്നാമത്തെ ആംബുലൻസ് സംഭാവനചെയ്ത് ഫ്രാൻസിസ് പാപ്പ. ടെർനോപിൽ മേഖലയിലെ സ്റ്റോറിവ് ജില്ലയിലേക്ക് 3,000 കിലോമീറ്റർ സഞ്ചരിച്ച് കർദിനാൾ കോൺറാഡ് ക്രാജെവ്സ്കിയാണ് ആംബുലൻസ് എത്തിക്കുക.
മൊബൈൽ തീവ്രപരിചരണവിഭാഗമായി സജ്ജീകരിച്ച ആംബുലൻസ്, സെൻട്രൽ ഹോസ്പിറ്റലിൽ എത്തിക്കും. വാഹനത്തിനൊപ്പം, വത്തിക്കാൻ ഫാർമസി, അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഫാർമസി എന്നിവിടങ്ങളിൽനിന്ന് അവശ്യവും ജീവൻ രക്ഷിക്കുന്നതുമായ മരുന്നുകളും കർദിനാൾ ക്രായൊവ്സ്കി എത്തിക്കും