Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ ക്രിസ്തുവിശ്വാസം ഉപേഷിക്കാത്തതിന്റെ പേരിൽ യുവതിയെ കൊല്ലപ്പെടുത്തി

ഛത്തീസ്ഗണ്ഡ് : ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ടോയ്‌ലങ്ക ഗ്രാമത്തിലാണ് തിങ്കളാഴ്ച നടന്ന ജനക്കൂട്ട ആക്രമണത്തിൽ ക്രിസ്തുമത വിശ്വാസിയായ ബിന്ദു സോധി എന്ന യുവതി കൊല്ലപ്പെട്ടത്. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കണമെന്ന് പ്രദേശത്തെ ക്രിസ്ത്യാനികൾക്ക് ഗ്രാമീണർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിശ്വാസികൾ അതിന് തയ്യാറായിരുന്നില്ല.

തുടർന്ന് വയലിൽ ജോലി ചെയ്യുകയായിരുന്ന ക്രിസ്ത്യാനികളെ ഒരു സംഘം ഗ്രാമീണർ ആക്രമിക്കുകയായിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടെങ്കിലും ബിന്ദു ആക്രമികളുടെ കയ്യിൽ അകപ്പെടുകയായിരുന്നു. ഗ്രാമത്തിൽ ശവസംസ്‌കാരം നടത്താൻ ഗ്രാമവാസികൾ സമ്മതിക്കാത്തതിനാൽ ബിന്ദുവിൻ്റെ മൃതദേഹം ഇപ്പോഴും ദന്തേവാഡ ആശുപത്രിയിലാണ്

Sharjah city AG

Comments are closed.